Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ ദുരന്തഭൂമിയിൽ 200 പേരോളമടങ്ങുന്ന പോലീസ് സംഘം നടത്തിയ വൻ തെരച്ചിലിൽ ഒരാളുടെ തലയടക്കം കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പേശിയോടെയുള്ള ഒരു ഭാഗവും മറ്റു രണ്ടു ഭാഗങ്ങളുമാണു പ്രധാനമായും ആദ്യം കണ്ടെത്തിയത്. വൈകുന്നേരത്തോടെ ഒരാളുടെ തലഭാഗവും കണ്ടെടുത്തു. ഇതു തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരിയുടേതാണെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും വ്യക്തമാവാൻ ഡിഎൻഎ പരിശോധന നടത്തും.
ഇവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊട്ടിത്തെറി നടന്ന സ്ഥലത്തുനിന്ന് 400 മീറ്റർ അകലെ വാഴകൾക്കിടയിൽനിന്നും കുളത്തിൽനിന്നും ശരീരഭാഗങ്ങൾ ലഭിച്ചു. ദുരന്തത്തിനിരയായവരുടെ മൊബൈൽഫോണുകളും 300 കിലോയോളം കത്താത്ത വെടിമരുന്നും അസംസ്കൃതവസ്തുക്കളും കണ്ടെടുത്തു. ഇതു സീൽവച്ച് നിർവീര്യമാക്കാനായി മാറ്റി.
കഡാവർ നായകളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിനുശേഷമാണ് ഇന്നലെ രാവിലെ 7.30ഓടെ കൊച്ചിയിലെയും മലപ്പുറത്തെയും എആർ ക്യാന്പുകളിൽനിന്നു കൂടുതൽ പോലീസുകാരെ എത്തിച്ചു തെരച്ചിൽ നടത്തിയത്. ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ കണ്ടെത്താനും വെടിക്കോപ്പുകൾ സ്ഥലത്ത് അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുമായിരുന്നു തെരച്ചിൽ.
തൃശൂർ സിറ്റി പോലീസ് കമ്മീഷണൽ നകുൽ രാജേന്ദ്ര ദേശ്മുഖ് നേതൃത്വം നൽകി. തെരച്ചിലിനായി ഫോറൻസിക് വിദഗ്ധരും സ്ഫോടകവസ്തു പരിശോധനാസംഘവും ഉൾപ്പെടെ പതിനഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചിലെ നിസാറിന്റെയും ഒല്ലൂർ എസിപി തോംസന്റെയും മേൽനോട്ടത്തിൽ മൂന്നുനിര സംഘങ്ങളായാണ് തെരച്ചിൽ നടത്തിയത്.
മുണ്ടത്തിക്കോട് പാടത്തു നിരന്ന പോലീസുകാർ ഓരോ ഇഞ്ചും പരിശോധനയ്ക്കു വിധേയമാക്കി. സ്ഫോടനത്തിൽപെട്ട നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമമാണു നടക്കുന്നത്. 29 ശരീരഭാഗങ്ങളാണ് ഇവിടെനിന്നു കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്.
ദുരന്തം നടന്ന പ്രദേശം വെള്ളമടിച്ചു തണുപ്പിക്കാൻ ഫയർഫോഴ്സും ഇന്നലെ എത്തിയിരുന്നു. അപകടമേഖല പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടേക്കു സാധാരണക്കാർക്കു പ്രവേശനവിലക്കുണ്ട്.ഇന്നലെ നടത്തിയ തെരച്ചിലോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനിപ്പിച്ച് ദുരന്തപ്രദേശം തൃശൂർ പോലീസിനു കൈമാറാനാണ് നീക്കം.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.
നിലവിൽ 20 സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ 50 സീറ്റുകളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒറ്റപ്പേരിലേക്ക് കെപിസിസി നേതൃത്വം എത്തിയിട്ടുണ്ട്. സംവരണ സീറ്റുകൾ ഉൾപ്പെടെയാണിത്. എംപിമാർ മത്സരിക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയ എംപിമാർ നിയമസഭയിലേക്കു മത്സരിക്കണമെന്ന നിർദേശം ചില കോണ്‍ഗ്രസ് നേതാക്കൾ ഉയർത്തിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാതെതന്നെ സണ്ണി ജോസഫ് മത്സരിക്കുന്ന കാര്യത്തിലും സിഇസി യോഗം തീരുമാനമെടുത്തേക്കും. കൂടുതൽ എംപിമാർ മത്സരിക്കുന്നതിനോടു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിർപ്പുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.
District News
നെടുമങ്ങാട്: ചെറിയപൂവത്തൂര് എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന് പ്രസിഡന്റുമായ അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ. പി.ബി. ഭുവനചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് എസ്. മഹേഷ്, സെക്രട്ടറി കെ. രവീന്ദ്രന് നായര്‍, മേഖലാ കണ്‍വീനര്‍ എസ്. ചന്ദ്രകുമാര്‍, താലൂക്ക് യൂണിയന് സെക്രട്ടറി ഐ.വി. ഷിജുകുമാര്‍, അഡ്വ. രാമചന്ദ്രന് നായര്‍, വി. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ കരയോഗത്തില്‍പ്പെട്ട കുട്ടികളെ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ധനസഹായം നല്കി.
ഭാരവാഹികളായി ഡോ. പി.ബി. ഭുവനചന്ദ്രന് നായര്‍ -പ്രസിഡന്റ്, കെ. രവീന്ദ്രന് നായര്‍ - സെക്രട്ടറി, വി. അജയകുമാര്‍ - ട്രഷറർ, കെ. ഉദയകുമാര്‍ - വൈസ് പ്രസിഡന്റ്, എസ്. മഹേഷ് - ജോയിന്റ് സെക്രട്ടറി എന്നിവരെയും വനിതാസമാജം ഭാരവാഹികളായി ഇന്ദിരാകുമാരി - പ്രസിഡന്റ്, ആര്.വി. രജികുമാരി - സെക്രട്ടറി, ബി. ബീനമോള്‍ -ട്രഷറർ, ജെ. രജനിമോള്‍ - വൈസ് പ്രസിഡന്റ്, ജി. ദീപ- ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അടിയന്തിര യോഗം 31നു രാവിലെ 10ന് കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അറിയിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന സമിതി നാളെയും ചേരും. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ സംസ്ഥാന സമിതിയിൽ റിപ്പോർട്ടു ചെയ്യും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങൾ തന്നെയാണു സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പ്രധാനമായും ചർച്ച ചെയ്യുക. രണ്ടു യോഗങ്ങളിലും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കും.
District News
മലപ്പുറം: തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇലക്ടറൽ റോൾ ഒബ്സർവർ കെ. ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യർഥിച്ചു. യോഗത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു.
ഒരേ വീട്ടിലെ ആളുകൾ വ്യത്യസ്ത ബൂത്തുകളിൽ വരുന്നത്, ഇലക്ഷൻ കമ്മീഷന്റെ സൈറ്റിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ, നേരത്തെയുണ്ടായിരുന്ന ബൂത്തുകൾ മാറുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമേ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, എഡിഎം കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ സി.ആർ. ജയന്തി, വി.ടി. ഘോളി, ജയശ്രീ, പി. സുരേഷ്, സ്വാതി ചന്ദ്രമോഹൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, എഇആർഒമാർ, ബിഎൽഒമാരുടെ മൂന്നു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതും തിരിച്ചടിയായി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടത്.
ഇതിന് മറുപടി നൽകാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തിരിച്ചടിയായി.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. സിപിഎം - ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം ഉയർന്നു. അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി.
ഇതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
National
ബംഗളൂരു: യെലഹങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നീക്കവുമായി കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചു. എഐസിസി നിർദേശപ്രകാരമാണ് സർക്കാരിന്റെ ഇടപെടൽ.
തിങ്കളാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. സർക്കാർ ഭൂമി കൈയേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് യെലഹങ്കയിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്.
ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡാണ് കഴിഞ്ഞ 20 ന് പുലർച്ചെ വീടുകൾ പൊളിച്ചത്. സംഭവം വിവാദമായതോടെ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് പ്രതിനിധി സംഘം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തു.
ഫോമുകള്‍ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരും. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
NRI
ഫിലഡൽഫിയ: ഫിലഡൽഫിയ സിറ്റി ഹാളിൽ നഗരത്തിന്റെ സാമൂഹിക, വ്യാവസായിക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി നടന്ന പ്രത്യേക യോഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു.
ഫിലഡൽഫിയ മേയർ ഷെറിൽ പാർക്കർ, ഫിലഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ ഉൾപ്പെടെ സിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാർ യോഗത്തിനു നേതൃത്വം നൽകാൻ എത്തിച്ചേരുകയുണ്ടായി.
ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് മലയാളികളായ അലക്സ് തോമസ്, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, ജോൺ പണിക്കർ, സുമോദ് ടി. നെല്ലിക്കാല എന്നിവർ പങ്കെടുത്തു.
നഗരത്തിന്റെ സാമൂഹിക, വ്യാവസായിക, ആരോഗ്യ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ഈ യോഗത്തിൽ, വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു.
NRI
ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) അഭിമാനകരമായ ആത്മീയ സംരംഭമായ "മൈഥിലി മാ' ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.
ഗവൺമെന്റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രഫ. സരിത മഹേശ്വർ 2025 - 2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും.
ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശാന്ത പിള്ള, രാധാമണി നായർ, ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ഈ ആത്മീയ കൂട്ടായ്മ, കഴിഞ്ഞ നാല് വർഷങ്ങളിലായി പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും മാർഗങ്ങളിലൂടെ കെഎച്ച്എൻഎയ്ക്ക് പകർന്ന ആത്മബലം ചെറുതല്ല.
സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെഎച്ച്എൻഎ മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്മയെന്നും പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
വരും തലമുറയ്ക്ക് നമ്മൾ പകർന്നു നൽകുന്ന സംസ്കാരത്തിന്റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായർ അറിയിച്ചു. മൈഥിലി മാ കൂട്ടായ്മയുടെ അഞ്ചാം വർഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതൽ ആത്മീയ ഊർജം നൽകുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ പുണ്യ കർമത്തിൽ പങ്കുചേരാവുന്നതാണ്.
സൂം മീറ്റിംഗ് ഐഡി: 882 7522 4714
District News
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ക്രമീകരണ യോഗം നടന്നു. പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. എഡിഎം ആശാ സി. ഏബ്രഹാം, പോലീസ്, എക്സൈസ്, ഫയര്‍, മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ആയുര്‍വേദം, ഇലക്ട്രിസിറ്റി, മുനിസിപ്പാലിറ്റി, ഫുഡ് ആന്‍ഡ് സേഫ്റ്റി മിഷന് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പരിസരമലിനീകരണം ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം ക്രമീകരിക്കാനുള്ള പോലീസിന്റെ ജാഗ്രത എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കാന് യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തുമെന്നും തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ കച്ചവടം നടത്തുന്നവര്‍ മുനിസിപ്പാലിറ്റി അനുമതി നേടേണ്ടതാണെന്നും നിര്‍ദേശിച്ചു.
യോഗത്തില്‍ വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍, സഹവികാരി ഷെല്ലി ആന്റണി, കൗണ്‍സിലര്‍ ഡോ. ലിന്‍ഡ ഫ്രാന്‍സിസ്, കൈക്കാരന്മാരായ കെ. ഒ മൈക്കിള്‍, രാജു പൊള്ളയില്, പബ്ലിസിറ്റി കണ്‍വീനര്‍ എ.എസ്. ബേബി എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി. ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം ചേരുക.
ഇതിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഫോം പൂരിപ്പക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
അർഹരായ എല്ലാവരും പട്ടികയിൽ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കർ പറഞ്ഞു. സംശയങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
District News
ചേർത്തല: കേരള പത്മശാലിയസംഘം ചേർത്തല-അമ്പലപ്പുഴ താലൂക്ക് വനിതാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി. വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്തു. എക്സറെ പത്മശാലിയ ഹാളിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് വനിതാ പ്രസിഡന്റ് എസ്. സീജ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ സെക്രട്ടറി ജീവൽശ്രീ പിള്ള മുഖ്യപ്രഭാഷണം നടത്തി. പി.എസ്. അജിതകുമാരി, താലൂക്ക് പ്രസിഡന്റ് ഒ.എൻ. മോഹനൻ, സെക്രട്ടറി എസ്. കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. നാരായണൻകുട്ടി, എൻ. കൃഷ്ണദാസൻപിള്ള, പി.കെ. ശശിധരൻപിള്ള, ബി. സോമനാഥപിള്ള, താലൂക്ക് വൈസ് പ്രസിഡന്റ് സീമസുരേഷ് എന്നിവർ പ്രസംഗിച്ചു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യൻ രാജ്യ സന്ദർശനത്തിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്.
വ്യാപാര സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ സ്ഥരീകരണം പുറത്തുവന്നത്. ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.
ഏഷ്യ - പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിൻ അറിയിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. മന്ത്രി കെ.രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദേശമുണ്ടായത്.
ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പദ്ധതിയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
International
വാഷിംഗ്ടൺ: റഷ്യ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. എന്നാൽ കൂടിക്കാഴ്ച റദ്ദാക്കിയതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ നടന്ന നയതന്ത്ര ചർച്ചകളിൽ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിന്റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം പുടിനുമായി പാഴായ കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും സമയം പാഴാക്കാൻ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
National
തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.
യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച് നല്‍കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. അതേസമയം മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് കെപിസിസിയുടെ വിശദീകരണം.
പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയോഗിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു. തൃപ്തികരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത എട്ട് പ്രസിഡന്റുമാരെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Kerala
ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ച ഗുണകരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത 66ല്‍ സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും.
ഉദ്ഘാടനത്തിന് നിതിന്‍ ഗഡ്കരി കേരളത്തില്‍ എത്തും. ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതില്‍ കേരളം കൊടുക്കാനുള്ള 237 കോടി കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളും.പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കിയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66-മായി ബന്ധപ്പെട്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സർക്കാരെടുക്കുന്ന പൊതു നിലപാടിനെ കേന്ദ്രമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ദേശീയപാത 66 മായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പ്രാദേശികമായി ഉണ്ട്.
അത് ഡിപിആർ തയാറാക്കുന്ന സമയത്തുതന്നെ കുറച്ചുകൂടിശ്രദ്ധിക്കേണ്ടതായിരുന്നുവെന്നതാണ് പൊതുനിലപാട്. സംസ്ഥാനസർക്കാരിന്റെ നിലപാട് നേരത്തേ അറിയിച്ചതാണ്. അദ്ദേഹത്തിനും വ്യത്യസ്തമായ അഭിപ്രായമില്ല.
ചിലയിടത്ത് അണ്ടർപാസ് വേണം. സർക്കാർ മുന്നോട്ടുവെച്ച ഇത്തരം കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടുപോവാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. എൻഎച്ച് 866 പ്രവൃത്തിയുടെ എല്ലാ തടസങ്ങളും നീക്കാനുള്ള കർക്കശ നിലപാടാണ് കേന്ദ്രമന്ത്രിസ്വീകരിച്ചത്.
എൻഎച്ച് 744 പ്രവൃത്തി ഉദ്ഘാടനത്തിന് തയാറാകാനുള്ള നിർദേശവും നൽകുകയും ഇടമൺ - കൊല്ലം റോഡ് പരിഷ്കരിച്ച ഡിപിആർ ഡിസംബറിൽ സമർപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.